
ഗുരുഗ്രാം: അമ്മയുടെ കൺമുൻപിൽ സ്‌കൂൾബസ് ഇടിച്ച് രണ്ട് വയസുകാരൻ മരിച്ചു. ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം ഉണ്ടായത്. വീട്ട്മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു കുട്ടി. മൂത്ത സഹോദരനെ ബസ്സിൽ കയറ്റിവിടുന്നതിനായി അമ്മ റോഡ് മുറിച്ചു കടക്കുന്നത് കുട്ടി കണ്ടിരുന്നു. ഇതിന് പുറകെ കുട്ടി ഒറ്റയ്ക്ക് റോഡിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. ഇതേസമയം മറ്റൊരു ബസ്സിനെ ഓവർടെയ്ക്ക് ചെയ്‌ത് വന്ന സ്‌കൂൾ ബസ് കുട്ടിയെ ഇടിക്കുകയായിരുന്നു.
ALSO READ: പടക്ക ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ക്ക് ദാരുണാന്ത്യം
കുട്ടിയെ ഇടിച്ചതറിയാതെ ബസ് കടന്നുപോകുകയും ചെയ്തു. കുട്ടിയെ ഉടനടി തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവം നടന്ന് 25 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കുട്ടിയെ ഇടിച്ച അതേ ബസ് തിരിച്ചു വന്നു. തുടന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ബസ് ഡ്രൈവറെ പിടികൂടുകയും പോലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു.
Post Your Comments