![](/wp-content/uploads/2018/07/GODS-EYE.png)
ചൈന : ആകാശത്ത് ദൃശ്യമായത് ദൈവത്തിന്റെ കണ്ണുകളാണോ എന്ന സംശയത്തിലാണ് ഇപ്പോള്‍ ലോകം മുഴുവനുമുള്ള ആളുകള്‍. ചൈനയിലെ മംഗോളിയ എന്ന സ്ഥലത്ത് വെച്ച് യുവതി പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. ആകാശത്ത് മേഘത്തിന് നടുവിലായി സൂര്യന് നില്‍ക്കുന്നതാണ് വീഡിയോയില്‍. ഇത് മനുഷ്യന്റെ കണ്ണിന്റെ ആകൃതിയിലാണ് നില്‍ക്കുന്നത്. യുവതി കാറില്‍ സഞ്ചരിക്കവേ ഈ ദൃശ്യം കാണുകയും ഉടന്‍ ക്യാമറയില്‍ പകര്‍ത്തുകയുമായിരുന്നു.
ദൈവത്തിന്റെ കണ്ണുകള്‍ എന്നാണ് യുവതി വീഡിയോയ്ക്ക് പേര് നല്‍കിയത്. ജൂണ്‍ 25നാണ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. ഉടന്‍ തന്നെ ചൈനയിലുള്ള ഒരു സമൂഹ മാധ്യമത്തില്‍ ഇവര്‍ ഇത് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അപൂര്‍വ്വമല്ലെന്നും ഇത്തരത്തില്‍ വിശദീകരിക്കാനാവാത്ത കാഴ്ച്ചകള്‍ ഈ ഭാഗത്ത് പതിവാണെന്നും സമീപവാസികള്‍ പറയുന്നു.
Post Your Comments