പലസ്തീന്: ഗള്‍ഫ് നാടുകളെ വിറപ്പിച്ച് ഭൂചലനം. ഇന്നലെ രാത്രി ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്ററോളജി ആന്റ് സീസ്മോളജി അറിയിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇ സുരക്ഷിതമാണ്.
READ ALSO: ഡല്‍ഹിയില്‍ ഭൂചലനം
പലസ്തീനിലും ടൈബീരിയന്‍ സമുദ്രത്തിന്റെ പടിഞ്ഞാറും ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. രാത്രി 11.45 ഓടെയാണ് ഭൂകമ്പം ഉണ്ടായത്.
ടര്‍ക്കിഷ്-സിറിയന്‍ ബോര്ഡറില് രണ്ട് വട്ടം ഭൂകമ്പം ഉണ്ടായി. ടബേരിയ ലേക്കില്‍ അഞ്ച് പ്രാവശ്യം ഭൂകമ്പമുണ്ടായി. ഇന്ന് രാവിലെയും ചലനം അനുഭവപ്പെട്ടുവെന്ന് അല്‍ അറേബിയ റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments