തിരുവനന്തപുരം: തുണിക്കടകളിലും ജ്വല്ലറികളിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരുടെ പ്രധാന പ്രശ്‌നമാണ് നിന്ന് ജോലി ചെയ്യുക എന്നത്. കാരണം അത്തരം തൊഴിലാളികള്‍ക്ക് കടകളില്‍ നിന്ന് ജോലി ചെയ്യാനുള്ള അനുവാദമില്ലായിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് ഇവര്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം.
Also Read : തുണിക്കടയിലെ സെയിൽസ് ഗേളിനെ കടയുടമ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ചു
മണിക്കൂറുകള്‍ നിന്നു ജോലി ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാന്‍ 1960 ലെ കേരള കടകളും സ്ഥാപനങ്ങളും നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. സ്ത്രീകളുടെ അന്തസ്സിനും അഭിമാനത്തിനും സംരക്ഷണം നല്‍കുന്ന രീതിയിലേ രാത്രി ജോലി ചെയ്യിക്കാന്‍ പാടുളളൂ. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് തിരിച്ച് താമസ സ്ഥലത്തെത്താന്‍ ആവശ്യമായ വാഹന സൗകര്യം കടയുടമ ഏര്‍പ്പെടുത്തണമെന്നും നിയമഭേദഗതിയില്‍ പറയുന്നു.
കടകളില്‍ പണിയെടുക്കുന്നവര്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി നല്‍കണമെന്ന വ്യവസ്ഥയും നിര്‍ബ്ബന്ധമാക്കും. ഏതു ദിവസം എന്നത് കടയുടമയ്ക്ക് തീരുമാനിയ്ക്കാം. അഞ്ച് പേരെങ്കിലുമുളള ഗ്രൂപ്പുണ്ടെങ്കിലേ രാത്രി ഒന്‍പത് മണിക്കു ശേഷവും രാവിലെ ആറ് മണിക്കും മുമ്പുമുളള സമയങ്ങളില്‍ സ്ത്രീകളെങ്കിലുമുണ്ടായിരിക്കണമെന്നും പുതിയ ബില്ലില്‍ പറയുന്നു.
കേരള ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലാണ് ഭേദഗതി വരുത്തുന്നത്. ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചാലുള്ള ശിക്ഷയും വര്‍ദ്ധിപ്പിക്കും. നിലവില്‍ അയ്യായിരം രൂപ പിഴ എന്നത് ഒരു ലക്ഷം രൂപയായും പതിനായിരം രൂപ പിഴ രണ്ടു ലക്ഷം രൂപയായുമാണ് ഉയര്‍ത്തിയത്. ഇതോടെ ആശ്വാസം ലഭിക്കുന്നത് നിരവധി തൊഴിലാളികള്‍ക്കാണ്.
Post Your Comments