
കാസര്‍ഗോഡ്● തുണിക്കടയിലെ സെയിൽസ് ഗേളിനെ കടയുടമ വിവാഹ വാഗ്ദാനം നല്‍കി അഞ്ച് വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കാസര്‍ഗോഡ് നഗരപ്രാന്തത്തെ പര്‍ദ്ദ കടയില്‍ സെയില്‍സ് ഗേള്‍ ആയിരുന്ന 26 കാരിയാണ് കടയുടമയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ് സി.ഐയ്ക്കാണ് അന്വേഷണ ചുമതല.
2011 ഡിസംബര്‍ 12 മുതല്‍ 2016 ജൂലൈ നാലുവരെ അഞ്ചുവര്‍ഷത്തോളം പര്‍ദ്ദ കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തതോടെ കടയുടമ കടപൂട്ടി മുങ്ങിയിരിക്കുകയാണ്.
Post Your Comments