KeralaLatest News

അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുകാർ നേരിട്ട ക്രൂരതയെക്കുറിച്ച് മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ആലപ്പുഴ : ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ആർ.എസ്.എസുരെ തിരഞ്ഞുപിടിച്ച് മർദ്ദിച്ചിരുന്നെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥനായ ടി. ജി ബാലകൃഷ്ണൻ നായരുടെ വെളിപ്പെടുത്തൽ.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ആർ.എസ്.എസ് പ്രവർത്തകരെ ഉപദ്രവിച്ചിരുന്നെന്നും ഇത്തരം പ്രവർത്തിക്കു കൂട്ടുനിൽക്കാത്ത പോലീസുകാർക്കെതിരെ കർശന നടപടി എടുത്തിരുന്നെന്നും
ബാലകൃഷ്ണ പിള്ള പറഞ്ഞു.

Read also:കരുത്തുറ്റ ലീഡർ കെ. കരുണാകരന് ഇന്ന് നൂറാം ജന്മദിനം

ഉരുട്ട്, ഡബിൾ ആക്ഷൻ തുടങ്ങിയ മർദ്ദനമുറകളെല്ലാം ആർഎസ്എസ് പ്രവർത്തകർക്കു നേരെ പോലീസ് അഴിച്ചു വിട്ടു .ഈ പീഡന കേന്ദ്രത്തിൽ നിന്നും പ്രവർത്തകർ പുറത്തിറങ്ങുന്നത് തന്നെ ജീവച്ഛവമായി ആയിരുന്നു. ആയിരക്കണക്കിന് ‌ആർ.എസ്.എസ് പ്രവർത്തകരാണ് മിസ, ഡി‌ഐ‌ആർ നിയമങ്ങൾ പ്രകാരം അറസ്റ്റിലായതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button