ഡൽഹി : സിബിഎസ്‌ഇയുടെ പത്താം ക്ലാസ് പ്ലസ് ടു ചോദ്യപേപ്പറുകൾ ചോർന്ന സംഭവത്തിൽ പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്തു. ഡൽഹി ബവാനയിലെ മദര്‍ ഖസാനി കോണ്‍വെന്റ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രവീണ്‍ കുമാര്‍ ജായെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂളിന് മികച്ച വിജയം നേടാനായി സ്കൂളിലെ രണ്ട് അധ്യാപകര്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരുന്നു. ഇവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തു. ഈ സംഭവം പ്രിന്‍സിപ്പലിന് അറിയാമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ മുന്‍കൂര്‍ ജാമ്യം നേടിയ പ്രിന്‍സിപ്പലിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
കഴിഞ്ഞ മാര്‍ച്ച് 26 ന് നടന്ന പന്ത്രണ്ടാം ക്ലാസ് സാമ്പത്തിക ശാസ്ത്രം പരീക്ഷയുടേയും 28ന് നടന്ന പത്താംക്ലാസ് ഗണിത ശാസ്ത്രം പരീക്ഷയുടേയും ചോദ്യ പേപ്പറാണ് ചോര്‍ന്നത്. സംഭവത്തില്‍ സ്‌കൂളിന്റെ അംഗീകാരം സിബിഎസ്‌ഇ റദ്ദാക്കി. സംഭവത്തെകുറിച്ച് അന്വേഷണം വ്യപിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments