തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മശതാബ്ദി വേളയില്‍ വെളിപ്പെടുത്തലുമായി മകള്‍ പത്മജ വേണുഗോപാല്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പത്മജ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞത്. ‘ അച്ഛന് അപകടം സംഭവിച്ച ശേഷം മരിച്ചു പോകുമെന്ന് വരെ വ്യാജ പ്രചരണം നടന്നിരുന്നു. പാര്‍ട്ടിയിലെ എതിരാളികള്‍ മാത്രമല്ല കൂടെ നിന്നവര്‍ വരെ അച്ഛന്‍ തിരിച്ചു വരില്ലെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് പത്മജ പറയുന്നു.
അച്ഛന്‍ ചേര്‍ത്ത് നിറുത്തിയിരുന്ന ചില നേതാക്കളുടെ പ്രതികരണമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ആശുപത്രി വരാന്തയില്‍ വെച്ച് വെടി തീര്‍ന്നോയെന്ന് വരെ ചോദിച്ച നേതാവുണ്ട്. അത് തന്റെ ഭര്‍ത്താവ് കേട്ടിരുന്നു. എന്നാല്‍ ഡോ. വല്യത്താന്റെ നേതൃത്വത്തില്‍ ശ്രീചിത്രയിലെ വിദഗ്ധ സംഘം അച്ഛനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നു.
കടുത്ത വേദന സഹിച്ചാണ് അച്ഛന്‍ ആശുപത്രിയില്‍ കഴിഞ്ഞത്. എന്നെ കൊന്ന് തരാമോ എന്ന് ചോദിക്കുന്ന അവസ്ഥയില്‍ വരെ അച്ഛനെത്തിയിരുന്നു. ഈ ഘട്ടത്തില്‍ വയലാര്‍ജിയാണ് അച്ഛനെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകാന്‍ ഉപദേശിച്ചതെന്നും പത്മജ പറയുന്നു.
Post Your Comments