Latest NewsKeralaNews

അഭിമന്യു വധം: കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടലിങ്ങനെ

കൊച്ചി : മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥി നേതാവ് അഭിമന്യുവിനെ വധിച്ച കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുതിയ തലത്തിലേക്ക്. കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഇടപെടലുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികളായിട്ടുള്ളവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ദേശീയാന്വേഷണ ഏജന്‍സി പരിശോധന നടത്തും. കേസുമായി ബന്ധപ്പെട്ട് നാലു എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അഭിമന്യുവിനെ വധിച്ചത് ഇവരില്‍ ആരാണെന്നതിനെ പറ്റിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത ലഭിച്ച് കഴിഞ്ഞു. പ്രതികളില്‍ രണ്ട് പേരുടെ പേര് മുഹമ്മദ് എന്നാണെന്നും സൂചനയുണ്ട്. മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു അഭിമന്യു.

shortlink

Related Articles

Post Your Comments

Related Articles


Back to top button