വീണ്ടും ഞെട്ടിച്ച് ജിയോ. ജൂലായ് അഞ്ചിന് നടന്ന റിലയന്‍സ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ജിയോ ഫോണിന്റെ രണ്ടാം പതിപ്പ് അവതരിപ്പിച്ചു. ബ്ലാക്ക്ബെറി ഫോണുകളെ അനുസ്മരിപ്പിക്കുന്ന രൂപത്തോടു കൂടി ജിയോഫോണ്‍ 2 ആഗസ്റ്റ് 15ന് വിപണിയിലെത്തും. ആദ്യ പതിപ്പിനെക്കാള്‍ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയ ഫോണിന് 2,999 രൂപയാണ് വില.
ക്യൂവര്‍ട്ടി കീപാഡ്, ഫോര്‍ വേ നാവിഗേഷന്‍ കീ, 2.4 ക്യുവിജിഎ ഡിസ്പ്ലേ,ഡ്യൂവല്‍ സിം(നാനോ),ബാറ്ററി- 2000 എംഎഎച്ച്,റിയര്‍ ക്യാമറ- രണ്ട് മെഗാപിക്സല്‍, സെല്‍ഫി ക്യാമറ- വിജിഎ,ലൗഡ് മോണോ സ്പീക്കര്‍,വോയ്സ് ഓവര്‍ എല്‍ടിഇ, വോയ്സ് ഓവര്‍ വൈഫൈ,ജിപിഎസ്, എഫ്‌എം, വൈഫൈ, എന്‍എഫ്സി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 512 എംബി റാമുള്ള ഫോണിൽ 4 ജിബിയാണ് ഫോണ്‍ മെമ്മറി. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം.രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഫോണില്‍ വോള്‍ടി സൗകര്യവും വോയ്സ് ഓവര്‍ വൈഫൈയും ലഭിക്കും.കായ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവർത്തനം. യൂട്യൂബ്, ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഫോണില്‍ ഇന്‍ബില്‍റ്റായി ലഭിക്കുന്നു.
ജിയോഫോണ്‍ വില്‍പനയിലൂടെ 10 കോടി ഉപയോക്താക്കളെ സ്വന്തമാക്കുകയാണ് റിലയന്‍സ് ലക്ഷ്യം വെക്കുന്നത്. അതോടൊപ്പം തന്നെ ജിയോഫോണ്‍ ആദ്യ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ജിയോഫോണ്‍2 സ്വന്തമാക്കാന്‍ അത്യാകര്‍ഷകമായ എക്സ്ചേഞ്ച് ഓഫറുകളും റിലയന്‍സ് പ്രഖ്യാപിച്ചു.
Also read : സെക്കന്‍ഡില്‍ ഒരു ജിബി വേഗതയുമായി ജിയോ ഗിഗാ ഫൈബര്‍ ആഗസ്റ്റ് 15 മുതല്‍
Post Your Comments