Latest NewsKerala

വിദേശത്ത് പോയ കാമുകനെ തേച്ച്‌ പുതിയ കാമുകനെ കണ്ടെത്തി, യുവതിക്ക് വിദേശത്തിരുന്ന് പണികൊടുത്ത് മുന്‍ കാമുകന്‍

കുമരകം: വിദേശത്ത് പോയ കാമുകനെ തേച്ച് പുതിയ കാമുകനെ കണ്ടെത്തിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. മുന്‍ കാമുകന്‍ തന്നെയാണ് മുട്ടന്‍ പണി കൊടുത്തത്. യുവാവും കുടുംബവും അമേരിക്കയിലേക്ക് പോയതോടെ കോട്ടയം കോളേജിലെ വിദ്യാര്‍ത്ഥിനി പ്രണയ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു യുവാവുമായി പ്രണയത്തിലാവുകയും ചെയ്തു.

READ ALSO: ബാബ രാംദേവിന്റെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചു, 40കാരന് കിട്ടിയത് എട്ടിന്റെ പണി

മുഹമ്മ സ്വദേശിനിയായ പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലാവുകയും ഇക്കാര്യം മുന്‍ കാമുകന്‍ അറിയുകയും ചെയ്തു. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ വിളിച്ച് പ്രണയബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ഇത് ഭീഷണിയായി.

ഇന്നലെ മുഹമ്മയില്‍ നിന്നും കോട്ടയത്തേക്ക് പേരുന്ന വഴി അമേരിക്കയിലുള്ള മുന്‍ കാമുകന്‍ ഫോണ്‍ വിളിക്കുകയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു. ഇതോടെ കുമരകം ബോട്ട് ജെട്ടിയിലിരുന്ന് പെണ്‍കുട്ടി കരയുകയായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടയച്ചു. അമേരിക്കയിലുള്ള യുവാവിനെതിരെയ യുവതിയുടെ മാതാപിതാക്കള്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button