മൂന്നാർ: യാത്രക്കാർക്കു ടിക്കറ്റ് നൽകാതെ പണം തട്ടിയ കെഎസ്ആർടിസി കണ്ടക്ടർ സ്പെഷൽ സ്ക്വാഡിന്റെ പിടിയിൽ. മൂന്നാർ സബ് ഡിപ്പോയിലെ സ്ഥിരം ജീവനക്കാരനായ എൻ.കെ.സജീവനാണ് പിടിയിലായത്. അടിമാലിയിൽ നിന്നു മുട്ടുകാട്ടേക്ക് സർവീസ് നടത്തുന്നതിനിടെ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നാലു യാത്രക്കാരിൽനിന്നു പണം വാങ്ങിയശേഷം ഇയാൾ ടിക്കറ്റ് നൽകിയില്ലെന്ന് കണ്ടെത്തിയത്.
Read also: കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ കൂടുതൽ നടപടികളുമായി തച്ചങ്കരി
ഇയാളെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. നാലു വർഷം മുൻപും ഇയാൾ ഇതേ രീതിയിൽ തട്ടിപ്പ് നടത്തിയതിന് പിടിയിലായിരുന്നു. പണാപഹരണത്തിന് സജീവനെതിരെ പൊലീസിൽ പരാതി നൽകാനുള്ള തയാറെടുപ്പിലാണ് കെഎസ്ആർടിസി അധികൃതർ.
Post Your Comments