ജക്കാര്‍ത്ത: ബോട്ട് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയില്‍ ശക്തമായ തിരയില്‍ അകപ്പെട്ട ജങ്കാര്ബോട്ടില് നിന്നു വെള്ളത്തില്‍ വീണ 31 പേരാണ് മുങ്ങി മരിച്ചത്. മൂന്നുപേരെ കാണാതായി. സുലാവേസി ദ്വീപില്‍ ചൊവ്വാഴ്ചയായിരുന്നു അപകടം. ക്യാപ്റ്റന്റെ സമയോചിത്തമായ ഇടപെടലിലൂടെ ബോട്ട് മണല്‍ത്തിട്ടയില്‍ അടുപ്പിച്ചതിനാൽ 100 പേരെ രക്ഷിക്കുവാൻ സാധിച്ചു.ജീവനക്കാരടക്കം 160 പേരും, 48 വാഹനങ്ങളുമാണ് ബോട്ടിലുണ്ടായിരുന്നത്. 130 പേരെയും രക്ഷിച്ചതായി രക്ഷാദൗത്യ ഏജന്‍സി വ്യക്തമാക്കി.
Also read : തലസ്ഥാനത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
Post Your Comments