KeralaLatest News

ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8 മണിയോടെ വൈതല്‍ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ വാഴത്തോട്ടത്തില്‍ കാട് വെട്ടിതെളിക്കുന്നതിനിടെയാണ് കണ്ണൂര്‍ ഫര്‍ലോംഗ് കര ആദിവാസി കോളനിയിലെ കണ്ണാ കാര്‍ത്ത്യായനി (48) മരിച്ചത്. വന്യമൃഗങ്ങളെ നേരിടുന്നതിന് സ്ഥാപിച്ച കമ്പിവേലിയില്‍ നിന്നാണ് ഷോക്കേറ്റത്.

Also Read : നവവധു വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

കാര്‍ത്ത്യായനിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വൈദ്യുതി വകുപ്പിന്റെ അനുമതിപോലുമില്ലാതെ അനധികൃതമായാണ് വൈദ്യുതി ചോര്‍ത്തിയതെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button