തിരുവനന്തപുരം: തലസ്ഥാനത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കാല്ലം വെസ്റ്റ് ശാലോം നഗറില്‍ എഡ്മണ്ട് (52) ആണ് കാപ്പില്‍ കടലില്‍ ബോട്ട് മറിഞ്ഞ് മരിച്ചത്. പുലര്‍ച്ചെ ആറരയോടെയാണ് സംഭവമുണ്ടായത്.
Also Read : വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം
എഡ്മണ്ടിനോടൊപ്പം ബോട്ടില്‍ മത്സ്യബന്ധനത്തിന് ഉണ്ടായിരുന്ന സെബാസ്റ്റ്യന്‍, നെല്‍സണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ മൂവരെയും കരയ്‌ക്കെത്തിച്ചെങ്കിലും എഡ്മണ്ടിന്റെ ജീവന്‍ രക്ഷിക്കാനായില്ല. എഡ്മണ്ടിന്റെ മൃതദേഹം വര്‍ക്കല താലൂക്കാശുപത്രിയിലേക്ക് മാറ്റി.
Post Your Comments