കൊല്ലം : ആലീസ് വധക്കേസിൽ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ വിധിച്ചു. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുണ്ടറ മുളവന കോട്ടപ്പുറം എംവി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസിനെ വീട്ടിൽ കയറി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവരുകയും ചെയ്തുവെന്നാണ് കേസ്. മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങി ഏതാനും ആഴ്ചകള്‍ക്കകമാണ് ഗിരീഷ് ഈ കൊലപാതകം നടത്തിയത്.
Read also:ദമ്പതികളുടെ ആത്മഹത്യ; സുനിലിന്റെ ശരീരത്തില്‍ ഇടിയോ ചതവോ ഏറ്റിട്ടില്ല
സഹതടവുകാരില്‍ നിന്നാണ് ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെക്കുറിച്ച് ഗിരീഷ് അറിഞ്ഞത്. ആലീസിന്റെ ഭർത്താവ് ഗൾഫിലായിരുന്നു. മോഷണം നടത്താൻ വീട്ടിൽ കയറിയ ഗിരീഷ് ആലീസിന്റെ ആഭരണം കവർന്നു തുടർന്ന് ബലാത്സംഗം ചെയ്തു. എന്നാൽ ആലീസ് ബഹളം വെച്ചപ്പോഴാണ് ഗിരീഷ് ഇവരെ കൊലപ്പെടുത്തിയത്.
Post Your Comments