ന്യൂഡൽഹി : എയര്‍ ഇന്ത്യ വെബ്സൈറ്റിൽ നിന്ന് തായ് വാന്റെ പേരുമാറ്റാൻ ചൈനയുടെ നിർദ്ദേശം. ചൈനീസ് തായ്പേയ് എന്നാണ് പുതിയതായി മാറ്റിയിരിക്കുന്നത്. ഏപ്രില്‍ 25ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ചൈനീസ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി തായ് വാനെ സ്വതന്ത്ര്യ രാജ്യ പദവിയില്‍നിന്ന് ഒഴിവാക്കിയിരുന്നു.
Read also:കുമ്പസാര പീഡനം; വൈദികരുടെ അറസ്റ്റ് വൈകുന്നതിനു പിന്നില്‍ എംഎല്‍എ?
തുടർന്ന് ജപ്പാന് എയര്‍ലൈന്‍സ്, സിംഗപ്പുര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ തുടങ്ങിയ വിമാനക്കമ്പനികള്‍ തായ് വാനെ ചൈനീസ് തായ്പേയിയാക്കി മാറ്റിയിരുന്നു. ഷാങ്ഹായിയില്‍ ഓഫീസുള്ള എയര്‍ ഇന്ത്യയ്ക്ക് ചൈനീസ് സിവില്‍ ഏവിയേഷനില്‍നിന്നു പേരുമാറ്റം സംബന്ധിച്ചു കത്ത് ലഭിച്ചിരുന്നു. ഈ മാസം 25 നകം പെരുമാറ്റിയില്ലങ്കിൽ വെബ്സൈറ്റ് റദ്ദാക്കുമെന്ന് ചൈനീസ് അധികൃതർ അറിയിച്ചിരുന്നു.
തായ് വാന്‍ ചൈനയുടെ കീഴിലാണ് ഇപ്പോഴുമെന്നാണ് ചൈനീസ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാല്‍ 1949ല്‍ ചൈനീസ് ആഭ്യന്തരയുദ്ധം അവസാനിച്ചതിനുശേഷം തായ് വാനു സ്വന്തമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും നിയമസംവിധാനങ്ങളുമുണ്ട്.
Post Your Comments