Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

ഊര്‍മ്മിള ഉണ്ണി ഫേസ്‌ബുക്ക് പൂട്ടി പോയപ്പോള്‍ നടിയോടുള്ള കലിപ്പ് ഉത്തരയുടെ പേജിൽ തീർത്ത് സോഷ്യൽ മീഡിയ

കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധിച്ചു നടിമാർ രാജി വെച്ച സംഭവത്തിലെ വിവാദം കെട്ടടങ്ങിയിട്ടില്ല. അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനായി ആദ്യം ശബ്ദമുയര്‍ത്തിയത് നടി ഊര്‍മിള ഉണ്ണിയായിരുന്നു. ഒരു സ്ത്രീയായിരുന്നിട്ടിും ഒരു പെണ്‍കുട്ടിയെ അപമാനിച്ചവന്റെ ഒപ്പം നിന്ന നടിക്ക് കണക്കിന് വിമര്‍ശനമേറ്റു വാങ്ങിയിരുന്നു.

ഊര്‍മ്മിളയുടെ ഫേസ്‌ബുക്ക് പേജിനെ ഉന്നം വച്ചായിരുന്നു സോഷ്യല്‍ മീഡിയയുടെ ആദ്യ ആക്രമണം. ഊര്‍മിളയുടെ ഫേസ്‌ബുക്ക് പേജിലെ കമന്റ് ബോക്സില്‍ ചിലര്‍ കടുത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. വിമര്‍ശനങ്ങള്‍ അതിരു കടന്നതോടെ നടി ഫേസ്‌ബുക്ക് പേജ് പൂട്ടി പോയി. അമ്മയോടുള്ള എതിര്‍പ്പ് ഊര്‍മിളയുടെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷ്യമായതോടെ മകള്‍ ഉത്തര ഉണ്ണിയുടെ ഫേസ്‌ബുക്കില്‍ അസഭ്യവര്‍ഷം ആരംഭിച്ചു കഴിഞ്ഞു ഒരു വിഭാഗം.

ഇതിനിടെ . ഊര്‍മിളയോടുള്ള രോഷം ഉത്തരയോടു തീര്‍ക്കുന്നതില്‍ എതിര്‍പ്പും ഉയരുന്നുണ്ട്. ഊർമ്മിളയോട് രണ്ടു ദിവസം മുൻപ് മാധ്യമ പ്രവർത്തകർ നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ പൊട്ടൻ കളിച്ചതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button