കൊച്ചി : മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയും എസ്‌എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ നീക്കം. ഇതിനായി നിയമോപദേശം തേടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.
തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ കേസിലും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനയുമായി ബന്ധപ്പെട്ട കേസിലും ഒളിവില്‍ കഴിയുന്നതോ ജാമ്യത്തിലിറങ്ങിയിട്ടുള്ളതോ ആയ പ്രതികള്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കാനും ദേശീയ അന്വേഷണ ഏജന്‍സി എന്‍ഐഎ)യും എത്തിയിട്ടുണ്ട്.
നേരത്തെ അറസ്റ്റിലായ മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി പ്രതികളില്‍ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് റാഫി എന്നയാളാണെന്നും കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Post Your Comments