മോസ്കോ: ശാരിരീക ബന്ധത്തിനിടെ യുവാവ് മരിച്ചു, ഉടന്‍ തന്നെ മൃതദ്ദേഹം വെട്ടി നുറുക്കി ഫ്രീസറില്‍ വെച്ച് യുവതി. റഷ്യയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
21കാരിയായ അനസ്റ്റാസിയ വണ്‍ഗിന കാമുകനായ 24കാരന് ദിമിത്രി സിന്‍കെവിച്ചിനെ നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ ദിമിത്രി ശ്വാസം മുട്ടി മരിച്ചു. ഇയാള്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനും കോണ്‍സ്ക്രിപ്റ്റ് സൈനികനുമാണെന്ന് സൂചനയുണ്ട്. കേസിനിടെയുള്ള വിചാരണയ്ക്കിടെയാണ് താന്‍ യുവാവിന്റെ മൃതദ്ദേഹം വെട്ടി നുറുക്കുകയായിരുന്നുവെന്ന് യുവതി തുറന്ന് പറഞ്ഞത്.ഒറിയോളിയിലെ യുവതിയുടെ ഫ്ലാറ്റില്‍ വെച്ചാണ് സംഭവം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മൃതദ്ദേഹം വെട്ടി നുറുക്കുകയായിരുന്നു.
യുവാവിന്റെ ചില ശരീര ഭാഗങ്ങള്‍ ഇറച്ചിക്കടയില്‍ പ്രദര്‍ശിപ്പിക്കുന്ന വിധം ഫ്ലാറ്റില്‍ കെട്ടിത്തൂക്കിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കേസിന്റെ ആദ്യ ഘട്ടത്തില്‍ യുവതി കുറ്റം സമ്മതിച്ചിരുന്നില്ല. മാത്രമല്ല ഫ്ലാറ്റ് വൃത്തിയാക്കി വിരലടയാളമടക്കം എല്ലാ തെളിവുകളും യുവതി നശിപ്പിച്ചിരുന്നു. യുവതിയുടെ സഹോദരി ഫ്രിഡ്ജ് തുറന്നപ്പോഴാണ് മൃതദ്ദേഹം നുറുക്കിയ നിലയില്‍ കണ്ടെത്തിയത്. വണ്‍ഗിനയുടെ മാനസിക നിലയെങ്ങനെ എന്നതിനെക്കുറിച്ച് വിശദമായ വൈദ്യ പരിശോധന നടത്തുമെന്നും സൂചനയുണ്ട്.
Post Your Comments