ലോകകപ്പ് ഫുട്ബോളിന്റെ ചൂടിലാണ് ആരാധകർ. ലോകകപ്പ് ഫുട്ബാളില്‍ തോറ്റ ടീമുകളുടെ ഫാന്സിനോട് ടീമിന്റെ പേരില്‍ അടിച്ചുവച്ച ഫ്ളക്സ് അഴിച്ച് മാറ്റിയാല്‍ കോഴിക്കൂട് മൂടാമെന്ന് ജയിച്ച ടീമിന്റെ ഫാൻസുകാർ പറയുന്ന ഒരു ട്രോൾ സോഷ്യൽ മീഡിയയിൽ ഈയിടെ ചർച്ചയായിരുന്നു. ഇപ്പോൾ അതെ വാക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്ലഡ് ഡോണേഴ്സ് കേരള. ഫ്ളക്സുകള്‍ തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിലൂടെയാണ് അവർ രംഗത്തെത്തിയിരിക്കുന്നത്.
Read Also: ടീമിന്റെ പരാജയം താങ്ങാനാകാതെ ലോകകപ്പ് കമന്റേറ്റര്‍ ഹൃദയംപൊട്ടി മരിച്ചു
”അര്‍ജന്റീനയുടെയും ജര്‍മ്മനിയുടെയും പോര്‍ച്ചുഗലിന്റെയും സ്പെയിനിന്റെയും ഫാന്സുകാരോട്.. ഇനി പറയുന്നത് ട്രോളല്ല. നിങ്ങള്‍ നാട്ടില്‍ മുക്കിലും മൂലയിലുമായി സ്ഥാപിച്ച ഫ്ളക്സുകള്‍ കരുതി വെച്ചോളൂ.
അത് കോഴിക്കൂട് മൂടാനല്ല. കുറച്ച് പേരെ സഹായിക്കാന്‍. ചോര്‍ന്നൊലിക്കുന്ന കൂരകള്‍ക്ക് കീഴില്‍ അന്തിയുറങ്ങുന്നവരുടെ വീടുകള്‍ക്ക് മുകളില്‍ ഫ്ളക്സ് കൊണ്ട് മറയ്ക്കാനാണെന്ന് ബ്ലഡ് ഡോണേഴ്സ് കേരളയുടെ സംഘാടകർ വ്യക്തമാക്കി. കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിലെ ഒരു ഹോട്ടലിലേക്കാണ് ഫ്ളക്സ് എത്തിക്കേണ്ടത്. മറ്റുള്ളവർക്കായി അതാത് ജില്ലകളിൽ കളക്ഷൻ സെന്റർ ഒരുക്കാൻ ശ്രമിക്കുമെന്നും സംഘാടകർ അറിയിച്ചു.
Post Your Comments