കൊച്ചി : സ്മാര്‍ട്ട് ഫോണ്‍ വിപണിൽ സുപ്രധാന നേട്ടം കൈവരിക്കാൻ ഒരുങ്ങി ഇന്ത്യ. ഇപ്പോഴത്തെ വില്‍പ്പന വളര്‍ച്ചനിരക്ക് തുടര്‍ന്നാല്‍ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ അമേരിക്കയെ പിന്തള്ളി ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണിയായി മാറുമെന്നു ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്ബനിയായ ‘ഷവോമി’യുടെ ഇന്ത്യയിലെ കാറ്റഗറി ആന്‍ഡ് ഓണ്‍ലൈന്‍ സെയില്‍സ് മേധാവി രഘു റെഡ്ഡി പറയുന്നു. നിലവിൽ ചൈനയും അമേരിക്കയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
കഴിഞ്ഞ മൂന്നു പാദങ്ങളായി ഷവോമിയാണ് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2018 ആദ്യ പാദത്തില്‍ ഷവോമിയുടെ വിഹിതം 30.3 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 59.61 ശതമാനമാണ് ഓണ്‍ലൈന്‍ വിപണിയില്‍ ഷവോമിയുടെ വിഹിതം. ഓഫ്‌ലൈന്‍ വിപണിയില്‍ സാംസങ്ങിന് തൊട്ടുപിന്നിലായി 13 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണ് ഷവോമി. കടകളിലൂടെ ഷവോമി സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കാന്‍ തുടങ്ങിയതോടെ ഈ വിഹിതവും ഉയരും. ഇവിടെ വില്‍ക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ 95 ശതമാനവും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നും കമ്ബനി ഈയിടെ വിപണിയിലെത്തിച്ച റെഡ്മി വൈ 2, റെഡ്മി 5, റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നിവ കേരള വിപണിയിലും ഇപ്പോള്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
Also read : 100 യാത്രക്കാരുമായി പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി
Post Your Comments