Latest NewsIndia

ബംഗാള്‍ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകള്‍ കണ്ടെത്തി

ന്യൂഡല്‍ഹി : പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സുപ്രീം കോടതി. ആയിരക്കണക്കിന‌് സീറ്റുകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

ആകെ 58,692 സീറ്റില്‍ 20,076 എണ്ണത്തിലും തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദമായ വിവരം ബുധനാഴ്ചതന്നെ സമര്‍പ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.

Read also:കേരളത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ തുടച്ചുനീക്കണം- അമിത്ഷാ

ബീര്‍ഭൂം, ബാങ്കുറ, മുര്‍ഷിദാബാദ്, ദക്ഷിണ 24 പര്‍ഗാനാസ് ജില്ലകളിലാണ് എതിരില്ലാത്ത വിജയങ്ങളില്‍ ഏറിയപങ്കും. ഈ തിരഞ്ഞെടുപ്പിൽ ജനാധിപത്യം പ്രവർത്തിക്കുന്നില്ലെന്ന് ഇതിനിന്ന് വ്യക്തമാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക നല്‍കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ‌് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button