ഫിറോസാബാദ്•രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സംഘടനയുടെ ജില്ല പാരിസ്ഥിതിക വിഭാഗം മേധാവിയായിരുന്ന സന്ദീപ് ശര്‍മയാണ് കൊല്ലപ്പെട്ടത്.
ആക്രമിക്കപ്പെടുമ്പോള്‍ ശര്‍മ വീടിന് പുറത്ത് ഉലാത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വസ്തു കച്ചവടത്തില്‍ കൂടി ഏര്‍പ്പെട്ടിരുന്ന ശര്‍മയെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൊലപാതകത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
Post Your Comments