
ബഹ്റൈൻ : പ്രവാസി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബഹ്റൈനിൽ കോഴിക്കോട് സ്വദേശി അബ്ദുള്‍ നഹാസി (33) നെയാണ് ഹൂറ എക്സിബിഷന് റോഡില്‍ അല്‍ അസൂമി മജ്ലിസിന് സമീപത്തെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുഹൃത്തുക്കള്‍ ഞായറാഴ്ച രാത്രി ഏകദേശം ഒൻപതു മണിയോടെ നഹാസിനെ ഫോണിൽ വിളിച്ചിട്ടു കിട്ടിയില്ല. തുടർന്ന് താമസ സ്ഥലത്തു ചെന്നു നോക്കിയപ്പോഴാണ് മുറിയില്‍ കൈകള്‍ പിറകില്‍ കെട്ടി തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടത്. മുറിയില്‍ പലവ്യഞ്ജനങ്ങളും, മുളക് പൊടി എന്നിവയും വാരി വിതറിയ നിലയിലായിരുന്നുവെന്നു സുഹൃത്തുക്കൾ പറയുന്നു. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പോലീസും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴുവർഷമായി വിദേശത്തായിരുന്നു നിഹാസ്. നാല് വര്‍ഷം ഖത്തറിലും ഇപ്പോള്‍ മൂന്ന് വര്‍ഷമായി ബഹ്റൈനിലും ജോലി ചെയ്തുവരികയായിരുന്നു.
Also read :അഭിമന്യു കൊലപാതകം : നാലാമത്തെ പ്രതിയെ അറസ്റ്റ് ചെയ്തു
Post Your Comments