തിരുവനന്തപുരം: വിദേശസഞ്ചാരികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ടൂറിസ്റ്റ് പോലീസിനെ നിയമിക്കുമെന്ന് ടൂറിസം സഹകരണം ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പും കിറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ടൂറിസം പോലീസിനുള്ള പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ട് വര്‍ഷംകൊണ്ട് ടൂറിസം രംഗത്ത് സഞ്ചാരികളുടെ വരവില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ ടൂറിസ്റ്റ് പോലീസിനെ നിയമിക്കുന്നത്. വിദേശത്തുനിന്നും വരുന്ന സ്ത്രീ ടൂറിസ്റ്റുകളുടെ സംരക്ഷണത്തിന് വനിതാ പോലീസിന്റെ സേവനം കൂടുതല്‍ ലഭ്യമാക്കും. പോലീസിനെ സുരക്ഷയുടെ ഭാഗമാക്കി മാത്രം മാറ്റാതെ സഞ്ചാരികള്‍ക്ക് ഏത് വിവരവും ലഭിക്കുന്ന തരത്തില്‍ ഒരു ഗൈഡിനെപ്പോലെയാക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സഞ്ചാരികളുമായി കൂടുതല്‍ സൗഹൃദമുണ്ടാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ടൂറിസ്റ്റുകള്‍ക്ക് പുതുമയുള്ള കാഴ്ചകള്‍ ഒരുക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. കോവളത്ത് ഇത്തരത്തിലുള്ള സജ്ജീകരണം ഇപ്പോള്‍ ഒരുക്കിയിട്ടുണ്ട്. ശംഖുമുഖം ബീച്ചിന്റെ പുന:സൃഷ്ടിക്കായി എല്ലാ നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Also: ചാല പൈതൃകത്തെരുവ് തലസ്ഥാന വികസനത്തിന്റെ പ്രതീകമാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ ഐ.ജി. പി. വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഒര്‍ഗനൈസേഷന്‍ ഇന്ത്യ (അട്ടോയ്) എ.ടി.ടി.ഒ.ഐ പ്രസിഡന്റ് പി.കെ. അനീഷ് കുമാര്‍, കിറ്റ്‌സ് ഡയറക്ടര്‍ ഡോ.രാജശ്രീ അജിത്ത്, കിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഡോ.രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Post Your Comments