ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സിൽ ആദ്യ റൗണ്ട് മത്സരത്തില്‍ തന്നെ ഇന്ത്യന്‍ സഖ്യം പുറത്തായി. ചൈനീസ് കൂട്ടുകെട്ടായ നാന് സാംഗ്-ചെംഗ് ലിയു സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങളായ മനു അട്രി-സുമീത് റെഡ്ഢീ സഖ്യം മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ മുട്ടുമടക്കിയത്.
Also Read : പി.വി. സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം
മത്സരത്തിൽ മികച്ച തുടക്കം കിട്ടിയ ഇന്ത്യൻ സഖ്യം അത് നിലനിർത്താൻ കഴിയാതെ തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ആദ്യ ഗെയിം 21-15 എന്ന സ്കോറിന് ഇന്ത്യന്‍ താരങ്ങൾ സ്വന്തമാക്കിയിരുന്നെങ്കിലും പിന്നീടുള്ള രണ്ട് ഗെയിമിലും ചൈനീസ് താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്ത് മത്സരം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 21-15, 15-21, 17-21.
Post Your Comments