
ഇടുക്കി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളെ ഒളിപ്പിച്ചതിന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാറിലെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കോളെജ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തു. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദ്, പുതിയതായി പ്രവേശനം നേടിയ ഫാറൂഖ് എന്നിവരെ സസ്പെന്‍ഡ് ചെയ്തതായി മഹാരാജാസ് കോളെജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഫോറെന്‍സിക് വിദഗ്ദര്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പറഞ്ഞിരുന്നു. അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രഫഷനല്‍ കൊലയാളിയുടെ ചെയ്തിയെന്നു ഫോറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായുണ്ടായ സംഘര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകളെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments