KeralaLatest News

സീരിയല്‍ നടിയേയും സംഘത്തേയും പോലീസ് കുടുക്കിയത് നാടകീയമായി: ദിവസങ്ങള്‍ നീണ്ടുനിന്ന ഓപ്പറേഷന്‍

കൊല്ലം: കള്ളനോട്ട് കേസിൽ സീരിയിൽ സീരിയിൽ നടിയും സംഘവും പിടിയിലായത് ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ. അറസ്റ്റ് നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ പൊലീസ് മഫ്തിയിൽ വീടിന്റെ പരിസരത്തുണ്ടായിരുന്നു. തിങ്കൾ രാത്രിയാണു വനിതാ പൊലീസ് ഉൾപ്പെട്ട സംഘം പരിശോധനയ്ക്കായി വീട്ടിൽ കയറിയത്. ഉഷ (രമാദേവി) മാത്രമാണ് ഉണ്ടായിരുന്നത്. മണിക്കൂറുകൾ നീണ്ട പരിശോധനയിൽ കള്ളനോട്ട് പ്രിന്റ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന പേപ്പറിന്റെ കെട്ടുകൾ, യന്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.

രാവിലെ ഒൻപതരയോടെയാണ് ഉഷയെ ഇടുക്കി പൊലീസ് കൊണ്ടുപോയത്. കൊല്ലം വെസ്റ്റ് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. കൂറ്റൻ ഇരുനില വീടാണ് ഉഷയുടേത്. വളരെ ഉയരത്തിൽ ചുറ്റുമതിലും. മതിലിനു മുകളിൽ ആണികൾ പാകിയിട്ടുണ്ട്. ഉഷയ്ക്കും കുടുംബത്തിനും അയൽവാസികളുമായി കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. നടിസൂര്യ, അമ്മ രമാദേവി, സഹോദരി ശ്രുതി എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.

ALSO READ: കൊല്ലത്ത് കള്ളനോട്ട് കേസില്‍ പ്രശസ്ത സീരിയല്‍ നടിയും മാതാവും അറസ്റ്റില്‍

സൂര്യ ശശിയുടെ മുളങ്കാടകത്തിനു സമീപം മനയിൽകുളങ്ങര വനിതാ ഐടിഐയ്ക്കു സമീപത്തെ ആഢംബര വീട്ടില്‍നിന്നു കള്ളനോട്ട് അച്ചടിക്കാനായി ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, പ്രിന്റര്‍, മഷി, റിസര്‍വ് ബാങ്കിന്റെ വ്യാജ സീല്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇടുക്കിയില്‍നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പുലര്‍ച്ചെ മുന്നൂമണിയോടെ ആരംഭിച്ച റെയ്ഡ് ഏഴുമണിക്കൂര്‍ നീണ്ടു നിന്നു. കഴിഞ്ഞ ആറു മാസമായി കൊല്ലത്തെ ആഡംബര വീട് കേന്ദ്രീകരിച്ചു കള്ളനോട്ടടി നടക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. 500 രൂപയുടെ കള്ളനോട്ട് പ്രിന്റ് ചെയ്തുകൊണ്ടിരുന്നപ്പോഴാണു പൊലീസ് റെയ്ഡ് നടത്തി ഇവരെ പിടിച്ചത്. ഇവർ നിർമിക്കുന്ന വ്യാജനോട്ടുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ പറ്റില്ല. അൾട്രാ വയലറ്റ് രശ്മികളുടെ സഹായത്താൽമാത്രമേ ഇവ തിരിച്ചറിയാനാകൂ. കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും.

shortlink

Post Your Comments


Back to top button