NewsIndia

നിരവധി ബിനാമി കമ്പനികൾ കേന്ദ്ര സർക്കാർ നിരീക്ഷണത്തിൽ

ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിന് ശേഷം കള്ളപ്പണം കണ്ടു പിടിക്കുന്നതിന്റെ ഭാഗമായി ആദായ വകുപ്പിന്റെ പരിശോധന ബിനാമി കമ്പനികളിലേക്കും വ്യാപിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നതിനായി മാത്രം രൂപീകരിച്ചിരിക്കുന്ന പല ബിനാമി കമ്പനികളും ആദായ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം കമ്പനികൾ നിയമപരമായാണോ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സമിതി പരിശോധിക്കുകയാണെന്നു കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര വ്യക്തമാക്കി.

പരിശോധന കർശനമാക്കിയ സാഹചര്യത്തിൽ ഇത്തരം കമ്പനികൾക്ക് വ്യക്തമായ രേഖകളില്ലെങ്കിൽ കോര്‍പറേറ്റ് അഫയേഴ്സ് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍നിന്നു ഇവയെ നീക്കം ചെയ്യാനാണ് തീരുമാനം.രാജ്യത്തു ഒരു കമ്പനികളെയും ബിനാമി കമ്പനികളായി പ്രവർത്തിക്കാൻ അനുവദിക്കില്ല.സ്വന്തംനിലയില്‍ വിവരങ്ങള്‍ കൈമാറാന്‍ സാധിക്കാത്ത പക്ഷം ഇവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആദായവകുപ്പ് പരിശോധനകൾ നടക്കുന്നതായും സുശീൽ ചന്ദ്ര വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button