ചെന്നൈ: സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് 90കാരനും 60കാരിയായ മകള്‍ക്കും ദാരുണാന്ത്യം. ചെന്നൈയിലെ താംബരത്തിനടുത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹബീഹ് മുഹമ്മദ്(90) മകള്‍ മുഹറുമിഷ(60) എന്നിവരാണ് മരിച്ചത്. പഴക്കച്ചവടമായിരുന്നു ഇവരുടെ ഉപജീവന മാര്‍ഗം. ഏതാനും ദിവസം മുന്‍പ് ഇവര്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയിരുന്നു.
രാത്രി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പ്ലഗില്‍ കുത്തിയിട്ട ശേഷം ഇവര്‍ ഉറങ്ങി. ഇതിനിടെയാണ് അര്‍ധരാത്രിയോടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ചത്. ഇതിനു സമീപം ഇവര്‍ കൊതുകു തിരിയും കത്തിച്ച് വെച്ചിരുന്നു. ചാര്‍ജര്‍ പൊട്ടിത്തെറിച്ചതിന് പിന്നില്‍ ഇതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പൊട്ടിത്തെറിയും ചാര്‍ജറും തമ്മില്‍ ബന്ധമില്ലെന്ന് പിന്നീട് തെളിഞ്ഞു.
അടുത്തുള്ള ബന്ധുക്കള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹബീബ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പോലീസ് മൊഴി രേഖപ്പെടുത്തി ഏതാനും നിമിഷങ്ങള്‍ക്കകം മകള്‍ മുഹറുമിഷയും മരണത്തിന് കീഴടങ്ങി. ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഏറെ ശ്രദ്ധിക്കണെന്നും ദീര്‍ഘനേരം അലക്ഷ്യമായി പ്ലഗില്‍ കുത്തിയിടരുതെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments