Latest NewsKeralaNews

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം : എഡിജിപിയുടെ മകളുടെ മൊഴിയില്‍ പൊരുത്തക്കേടെന്ന് വ്യക്തമാക്കി സര്‍ക്കാര്‍

കൊച്ചി : എഡിജിപിയുടെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്ത്. എഡിജിപി സുധേഷ് കുമാറിന്റെ മകളുടെ മൊഴിയും ആശുപത്രിയില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതി മുന്‍പാകെ അറിയിച്ചു. പോലീസ് ഡ്രൈവര്‍ ഗവാസ്‌ക്കര്‍ എഡിജിപിയുടെ മകള്‍ നല്‍കിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഇതിലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കോടതി വിശദീകരണം തേടിയത്. സാധാരണ സ്ത്രീയാണ് എഡിജിപിയുടെ മകള്‍ക്ക് പകരം മര്‍ദ്ദിച്ചിരുന്നതെങ്കില്‍ വധശ്രമത്തിന് കേസെടുക്കില്ലായിരുന്നോ എന്നും കോടതി ചോദിച്ചിരുന്നു. ഈ മാസം 19ന് കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കും. ഗവാസ്‌ക്കറെ അറസ്റ്റ് ചെയ്യുന്നത് കോടതി നീട്ടി വെക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button