തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ അനുശോചന പോസ്റ്റിട്ട ദീപ നിഷാന്തും പുലിവാല് പിടിച്ചു. ചിന്താ ജെറോമിനു പിന്നാലെയാണ് ദീപയുടെ പോസ്റ്റും ചർച്ചയാവുന്നത്. ദീപയും ചിന്തയും കൊലപ്പെടുത്തിയ സംഘടനയുടെ പേര് പറഞ്ഞില്ല എന്നതാണ് ഇവർക്ക് നേരിടേണ്ടി വന്ന വിമർശനത്തിന് കാരണം.കൊടും ക്രൂരമായ കൊലപാതകം ആയിട്ടു കൂടി ‘ആര്‍എസ്‌എസിനെ പോലെ സമാനമായ സംഘടന’ എന്നു പറഞ്ഞ് നിസ്സാരവൽക്കരിച്ചാണ് പ്രതികരിക്കുന്നത്.
ആർ എസ് എസ് എന്നത് ഒരു തീവ്രവാദ സംഘടനയല്ല എന്ന പൂർണ്ണ ബോധ്യമുണ്ടെങ്കിലും പലരും അത് മനഃപൂർവ്വം മറന്ന മട്ടാണ്. തീവ്രാവാദ സ്വഭാവമുള്ള സംഘടനയെ ശക്തമായി വിമര്‍ശിക്കാന്‍ പോലും ഇടതു നേതാക്കള്‍ തയ്യാറാകാത്തതില്‍ അണികള്‍ക്കും അമർഷമുണ്ട്. അത് ചിന്തയുടെ പോസ്റ്റിൽ പ്രതിഫലിക്കുകയും ചെയ്തു. കാമ്പസ് ഫ്രണ്ടിന്റെ പേരുടുത്തു പറയാതെ ഒറ്റപ്പെട്ട സംഭവമെന്ന് വിമര്‍ശിച്ച ചിന്തയ്ക്ക് സൈബര്‍ ലോകത്തില്‍ കടുത്ത വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇടതു ബുദ്ധിജീവിയായ ദീപാ നിശാന്തിനും സമാനമായ വിധത്തില്‍ സൈബര്‍ ലോകത്തിന്റെ പ്രതിഷേധം ഉണ്ടായി.
കാമ്പസ് ഫ്രണ്ടിന്റെ പേരു പറയാതെ ഒരു ബുദ്ധിജീവി പോസ്റ്റിട്ടതാണ് ദീപ ടീച്ചര്‍ പുലിവാലു പിടിച്ചത്. ‘എന്തു തരം മനുഷ്യരാണ്! 20 വയസ്സു മാത്രം പ്രായമുള്ള ഒരു കുട്ടിയുടെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കാന്‍ മാത്രം ഏത് പ്രാകൃതപ്രത്യയശാസ്ത്രമാണ് ചില സംഘടനകളെ നയിക്കുന്നത്! അഭിമന്യൂ…. പേരുപോലെ തന്നെ ചതിക്കുഴികള്‍ക്കിടയ്ക്ക് വീണുപോയല്ലോ കുട്ടീ നീ..നിന്റെ വിയോഗം താങ്ങാനുള്ള കരുത്തും സംയമനവും മഹാരാജാസിനും നിന്റെ പ്രിയപ്പെട്ടവര്‍ക്കുമുണ്ടാകട്ടെ.. പ്രണാമം”- എന്നായിരുന്നു ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഇതിന്റെ അടിയിൽ ‘നല്ല മൂര്‍ച്ചയേറിയ വാക്കുകള്‍.. ബൈ ദി ബൈ ആരാ കുത്തിയത്.?’ എന്ന ചോദ്യമാണ് ദീപയ്ക്ക് നേരെ സംഘപരിവാർ അനുഭാവിയായ റോഷന്‍ രവീന്ദ്രന്‍ ചോദിച്ചത്. ഈ കമന്റിന് 3200 പേരാണ് ലൈക്ക് ചെയ്തത്. പോസ്റ്റിനേക്കാള്‍ കമന്റിന് ലൈക്കു കൂടിയതോടെ ദീപാ നിശാന്ത് മറുപടിയുമായി രംഗത്തെത്തി. ”ക്യാംപസ് ഫ്രണ്ടാണെന്ന് കേട്ടു ! ആര്‍.എസ്.എസ് പോലൊരു വര്‍ഗ്ഗീയ സംഘടന… നിരോധിക്കേണ്ട സംഘടന തന്നെയാണ് റോഷന്‍.റോഷന് മനസ്സിലായിക്കാണുമല്ലോ അല്ലേ?’-എന്നായി ടീച്ചറുടെ മറുപടി.
സോഷ്യൽമീഡിയയിൽ വളരെയേറെ പോസ്റ്റുകൾ റോഷന്റേതായി പ്രശസ്തമാണ്. ഭാരത് ബന്ദ് സമയത്തെ ട്രാഫിക്കിൽ നിന്ന് വീഡിയോ പിടിച്ചു പോസ്റ്റിട്ട റോഷൻ അന്ന് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.ഇതിന് റോഷന്‍ രവീന്ദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെ: ഹോ.. ക്യാംപസ് ഫ്രണ്ട് ആണെന്ന് കേട്ടെന്ന് വിശ്വസിക്കാന്‍ ആവുന്നില്ല.. പോസ്റ്റില്‍ ആരാണ് കുത്തിയത് എന്ന് കാണാത്തതുകൊണ്ട് ഞാന്‍ കരുതിയത് വല്ല അജ്ഞാതനും ആയിരിക്കും എന്നാണ്..’
‘എന്തായാലും ക്യാംപസ് ഫ്രണ്ട് ആണെന്ന് താങ്കള്‍ കേട്ടല്ലോ.. സമാധാനമായി.. ഞാന്‍ കരുതിയത് പത്രമാധ്യമങ്ങളില്‍ ക്യാംപസ് ഫ്രണ്ട് കുത്തി എന്ന് പറയുന്നത് ഡോഗ് വിസില്‍ പോലെ താങ്കള്‍ക്ക് കേള്‍ക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള അത്യാധുനിക ശബ്ദവീചികളിലൂടെ ആണ് സംപ്രേഷണം ചെയ്തത് എന്നാണ്.. പിന്നെ ക്യാംപസ് ഫ്രണ്ട് വന്നിട്ട് തേമ്പിയിട്ട് പോയാലും ആര്‍എസ്‌എസ് എന്ന അച്ച് കൂടെ ചേര്‍ക്കാതെ മഷിപിടിക്കുന്നില്ല അല്ലിയോ..’ എന്ന കമന്റിനും പോസ്റ്റിനേക്കാൾ കൂടുതൽ ലൈക് കിട്ടി.ഇതോടെ സംഘപരിവാർ അനുകൂലികൾ ഈ പോസ്റ്റും കമന്റും എടുത്തു ആഘോഷവും തുടങ്ങിക്കഴിഞ്ഞു. ഇരട്ടത്താപ്പ് എന്നാണു പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
Post Your Comments