കൊച്ചി: അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ എറണാകുളം നെട്ടൂര്‍ നങ്ങ്യാരത്തുപറമ്പ് സെയ്‌ഫുദ്ദീനെ (27) അന്വേഷണസംഘം അറസ്‌റ്റ് ചെയ്‌തു. ഇതോടെ അറസ്‌റ്റിലായവര്‍ നാലായി. രണ്ടു പേരെ ചോദ്യം ചെയ്യുന്നു. ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന. അക്രമത്തെക്കുറിച്ച് സെയ്ഫുദ്ദീന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ പല വാഹനങ്ങളില്‍ രക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ കുടുങ്ങിയപ്പോയ ഒരു ബൈക്ക് സെയ്‌ഫുദ്ദീന്‍ രാത്രിയില്‍ തന്നെ കടത്തി. കൂടാതെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സൗകര്യവും ഒരുക്കി. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. നേരത്തെ കോട്ടയം പത്തനാട് കങ്ങഴ സ്വദേശി ബിലാല്‍, മഹാരാജാസില്‍ ഒന്നാംവര്‍ഷ അറബിക് ബിരുദ പഠനത്തിന് ചേര്‍ന്ന പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങല്‍ സ്വദേശി ഫറൂഖ്, ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
15 അംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ 12.15ന് മഹാരാജാസ് കോളേജിന്റെ പിന്നിലുള്ള ഗേറ്റിലാണ് സംഭവം നടന്നത്..
Post Your Comments