KeralaLatest News

എസ്.എഫ്.ഐ പ്രവർത്തകന്റെ കൊലയെക്കുറിച്ച് വി മുരളീധരന്റെ വിലയിരുത്തൽ അതീവ ഗുരുതരം

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്റി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ദേശീയ നിര്‍വ്വഹക സമിതി അംഗം വി.മുരളീധരന്‍ എം.പി. കേരളത്തില്‍ ജിഹാദി ഭീകരവാദികള്‍ ശക്തി പ്രാപിക്കുന്നുവെന്ന കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ സി.പി.എം ഗൗരവത്തോടെയല്ല കാണുന്നത്. ഇത്തന്നെയാണ് അവർക്ക് കേരളത്തിൽ തഴച്ചു വളരാൻ വളമാകുന്നതും.

ALSO READ: അഭിമന്യുവിന്റെ കൊലപാതകം രണ്ടു പേര്‍ കൂടി പിടിയില്‍

ഭീകരവാദികള്‍ക്കെതിരെ സി. പി. എം അണികള്‍ക്കിടയിലുണ്ടായ രോഷം വഴി തിരിച്ച്‌ വിടാനാണ് കൊച്ചിയിലും തിരുവനന്തപുരത്തും ബി.ജെ.പി , ആര്‍. എസ്. എസ് പ്രചരണ സാമഗ്രികള്‍ നശിപ്പിച്ച്‌ കൊണ്ട് സി.പി.എം ശ്രമിക്കുന്നത്. കൊലപാതകത്തിന് പിന്നിലെ കുറ്റവാളികൾ ആരാണെന്ന് അറിയാമായിട്ടും മുഖ്യമന്ത്റി അത് തുറന്ന് പറയാതിരിക്കുന്നത് അവരെ സംരക്ഷിക്കാനാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button