തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠത്തിന് അധിക സീറ്റ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും അംഗീകൃത ആര്‍ട്സ് & സയന്‍സ് കോളേജുകളിലേയും എല്ലാ കോഴ്സുകളിലും ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2 അധിക സീറ്റുകള്‍ അനുവദിക്കാനാണ് ഉത്തരവ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ശുപാര്‍ശയനുസരിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
Read Also: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് അന്തസ്സുള്ള ജീവിതം സാധ്യമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ
Post Your Comments