KeralaLatest News

ആഡംബര ബൈക്കിടിച്ച്‌ പോലീസുകാരന് ദാരുണാന്ത്യം; അപകടമുണ്ടായത് വാഹനപരിശോധനയ്ക്കിടെ

കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശി അജേഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാഗമ്പടം പോലീസ് എയ്ഡ് പോസ്റ്റിന് സമീപം അമിതമായി മദ്യപിച്ചെത്തിയ ബൈക്ക് യാത്രീകനെ അജേഷ് കൈകാണിക്കുകയായിരുന്നു. എന്നാൽ അമിത വേഗതയിലായിരുന്ന ബൈക്ക് അജേഷിനെ ഇടിച്ചു തെറിപ്പിച്ചു.

ALSO READ:വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ അഭിഭാഷകനെ പിടികൂടിയത് കോടതിവരാന്തയിൽ നിന്ന്

ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 4 മണിയോടെ പ്രതിയെ പിടികൂടി എന്നാല്‍ കുടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രണ്ടു ലക്ഷം രൂപയുടെ ആഡംബര ബൈക്കിലായിരുന്നു പ്രതി സഞ്ചരിച്ചതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button