ലിസ്ബണ്‍ : വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടി വന്ന സംഭവം വന്‍ വാര്‍ത്തയായിരുന്നു. ഒരു യാത്രികന്റെ ശരീരത്തില്‍ നിന്നുള്ള നാറ്റം സഹിക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍ കൂട്ടമായി പരാതി പറഞ്ഞതോടെയാണ് വിമാനം പോര്‍ച്ചുഗലില്‍ ഇറക്കേണ്ടി വന്നത്.
റഷ്യന്‍ റോക്ക് ഗിറ്റാറിസ്റ്റായ ആന്ദ്രേ സുച്ചിലി (58)നെയും ഭാര്യയേയുമായിരുന്നു അന്ന് അപമാനിച്ച് പോര്‍ച്ചുഗലില്‍ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടത്. സുച്ചിലിന്റെ ശരീരത്തില്‍ നിന്നും വമിച്ച ദുര്‍ഗന്ധമായിരുന്നു എല്ലാത്തിനും കാരണമായത്. സത്യത്തില്‍ അദ്ദേഹത്തിന്റെ ആന്തര ശരീരഭാഗങ്ങള്‍ ബാക്ടീരിയയുടെ ആക്രമണത്തെ തുടര്‍ന്ന് അഴുകിയ മണമായിരുന്നു പുറത്തുവന്നത്.
മനുഷ്യന്റെ പച്ച മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ ശരീരത്തിനകത്ത് കടന്നുകൂടിയതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്നു ആന്ദ്രേ സുചിലിന്‍. അദ്ദേഹത്തോട് ശുചിമുറിയില്‍ പോയി ശരീരം വൃത്തിയാക്കാന്‍ പോലും വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പറഞ്ഞു. ആഴ്ചകളോളം കുളിക്കാതിരുന്ന മനുഷ്യനില്‍ നിന്നുയരുന്നതു പോലുള്ള മണമായിരുന്നു അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും വന്നത്. വിമാനത്തിലെ പല യാത്രക്കാരും ചര്‍ദ്ദിയും തുടങ്ങിയതോടെയാണ് വിമാനം അടിയന്തരമായി പോര്‍ച്ചുഗലിലെ ഫറോയല്‍ ഇറക്കിയത്.
read also : എസ്‌എഫ്‌ഐ നേതാക്കളെ വെട്ടിയ എസ് ഡി പിഐ പ്രവർത്തകർ അറസ്റ്റില്‍
വിമാന യാത്രക്ക് മുന്‍പ് സുചിലിനും ഭാര്യയും ഡോക്ടറെ കണ്ടിരുന്നെങ്കിലും സാധാരണ ബീച്ച് ഇന്‍ഫെക്ഷന്‍ ആണെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. പോര്‍ച്ചുഗലില്‍ അടിയന്തരമായി നിലത്തിറക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ അകത്തു കയറിയതാണ് കുഴപ്പമെന്ന് അവിടെവെച്ച് തിരിച്ചറിഞ്ഞു. ആശുപത്രിയില്‍ വെച്ച് ബോധരഹിതനായ സുചിലിന്‍ ദിവസങ്ങള്‍ക്കകം ജൂണ്‍ 25ന് അതിദാരുണമായി മരിക്കുകയും ചെയ്തു.
മനുഷ്യന്‍ ജീവനോടെ ഇരിക്കെ തന്നെ ആന്തരിക ശരീരഭാഗങ്ങള്‍ ചീയുകയെന്ന അപൂര്‍വ്വ രോഗമായിരുന്നു സുചിലിനെ ബാധിച്ചത്. മാംസം കഴിക്കുന്ന ബാക്ടീരിയകളാണ് ഇതിന്റെ കാരണക്കാര്‍. ശരീര കോശങ്ങളിലേക്കുള്ള രക്ത ബന്ധം അറുത്തുകളഞ്ഞാണ് ഈ ബാക്ടീരിയകള്‍ കോശങ്ങളെ കൊല്ലുന്നത്. ചത്ത കോശങ്ങള്‍ ശരീരത്തില്‍ വെച്ചു തന്നെ അഴുകി തുടങ്ങുകയും വൈകാതെ അവയവങ്ങളുടെ പ്രവര്‍ത്തനം തന്നെ തകരാറിലാക്കുകയും ചെയ്യും. അത്തരമൊരു മാരക രോഗാവസ്ഥയുടെ ലക്ഷണമായിരുന്നു ദുര്‍ഗന്ധ രൂപത്തില്‍ പുറത്തു വന്നത്.
Post Your Comments