ഒമാന്‍ : ഒമാനില്‍ 251 കമ്പനികള്‍ക്കെതിരെ നടപടി . ഒമാന്‍ മന്ത്രാലയമാണ് നടപടി എടുത്തിരിക്കുന്നത്. ഉച്ചവിശ്രമനിയമം ലംഘിച്ചതിനാണ് നടപടി. എല്ലാ വര്‍ഷവും ജൂണ്‍ ഒന്നുമുതലാണ് ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഇതുപ്രകാരം തുറസായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്നവര്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും ഉച്ചക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെ ജോലിയില്‍ നിന്ന് വിശ്രമം നല്‍കണം. ആഗസ്ത് അവസാനം വരെയാണ് നിയമത്തിന് പ്രാബല്യം ഉള്ളത്.
വിശ്രമ സമയത്ത് പണിയെടുപ്പിക്കുന്നത് തൊഴിലാളികളോടുള്ള അവകാശ ലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് നൂറ് റിയാല്‍ മുതല്‍ അഞ്ഞൂറ് റിയാല്‍ വരെ പിഴയും ഒരു മാസം വരെ തടവും അല്ലെങ്കില്‍ രണ്ടും കൂടിയുള്ള ശിക്ഷയാണ് ഒമാനി തൊഴില്‍ നിയമത്തിന്റെ 118ാം ആര്‍ട്ടിക്കിള്‍ വ്യവസ്ഥ ചെയ്യുന്നത് . 752 കമ്പനികള്‍ നിയമം പാലിക്കുന്നതായി കണ്ടെത്തിയതായും മാനവ വിഭവശേഷി വകുപ്പ് പ്രതിമാസ റിപ്പോര്‍ട്ടില്‍ അറിയിച്ചു.
Post Your Comments