
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റുകള്‍ ഓൺലൈനായി ബുക്ക് ചെയ്യാം. ജൂലൈ 24 മുതല്‍ 28 വരെ കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരത്തിനായി സ്പാനിഷ് ക്ലബായ ജിറോണ എഫ് സിയും, ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റിയുമാണ് എത്തുന്നത്. 275, 390, 490, 775, 2000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ആരാധകര്‍ കൂടുതല്‍ ഇരിക്കുന്ന ഈസ്റ്റ് ഗ്യാലറിക്കും വെസ്റ്റ് ഗ്യാലറിക്കുമാണ് 490 രൂപയുടെ ടിക്കറ്റുകൾ നൽകുന്നത്. വി വി ഐ പി ടിക്കറ്റുകള്‍ക്കാണ് 2000 രൂപ. PayTM വഴിയും insider.in വെബ്സൈറ്റു വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 24, 28 തീയതികളിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ നടക്കുന്നത്.
Read Also: ‘ലാലിഗ’യിലും തരംഗമായി കേരള ബ്ലാസ്റ്റേഴ്‌സ്
Post Your Comments