ന്യൂഡല്‍ഹി: ജസ്റ്റിസ് കെമാല്‍പാഷ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി രേഖകളില്‍ നിന്ന് ഒഴിവാക്കി. പൊലീസില്‍ വിവേചനം ഉണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ പണി ഉപേക്ഷിച്ചു വീട്ടില്‍ പോയി ഇരിക്കണമെന്ന പാഷയുടെ പരാമർശമാണ് രേഖകളിൽ നിന്ന് നീക്കം ചെയ്തത്. കലാഭവന്‍ മണി പ്രതിയായ കേസിലാണ് ഇത്തരമൊരു പരാമർശം പാഷയുടെ ഭാഗത്തു നിന്നും ഉണ്ടായത്. പൊലീസ് സേനയില്‍ സമ്പന്നരും ദരിദ്രരും തമ്മില്‍ വിവേചനമുണ്ടെന്ന് ജയില്‍ ചുമതല വഹിച്ചിരുന്നപ്പോൾ സെൻകുമാർ പറഞ്ഞതിനെതിരെയായിരുന്നു ജസ്റ്റിസ് കെമാല്‍പാഷയുടെ വിമർശനം.
Post Your Comments