ലണ്ടൺ: ഇന്ത്യയുടെ രണ്ടു മാസം നീണ്ടുനിൽക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ന് തുടക്കമാകും. ട്വന്റി20 പരമ്പരയോടെയാണ് പര്യടനത്തിന് തുടക്കം കുറിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടക്കും. ഇന്ത്യന്‍ സമയം രാത്രി 10ന് ആണ് മത്സരം.
ഓസ്‌ട്രേലിയക്കെതിരെ നടന്ന പരമ്പരയിലെ അഞ്ച് മത്സരങ്ങളും തൂത്തുവാരി മികച്ച ഫോമിലാണ് ഇംഗ്ലണ്ടിന്റെ വരവ്. അതിൽ ഓസ്‌ട്രേലിയക്കെതിരെ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും സ്വന്തമാക്കിയിരുന്നു.
Also Read : ട്വന്റി20യില്‍ ഒരു ഡബിള്‍ സെഞ്ചുറി ഉണ്ടായാല്‍ അത് ഈ താരത്തിന്റെ വകയായിരിക്കുമെന്ന് ദാദ
ഇന്ത്യയാകട്ടെ അയര്‍ലന്റിനെതിരായ രണ്ട് മത്സരങ്ങളുടെ ട്വന്റി20 പരമ്പര സ്വന്തമാക്കിയാണ് എത്തുന്നത്. മികച്ച ടീമുമായാണ് ഇന്ത്യയും ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്.
ഇരുടീമുകളും ഇതുവരെ 11 തവണ ട്വന്റി 20 മത്സരങ്ങളില്‍ ഏറ്റുമുട്ടിയത്തിൽ ആറ് തവണയും വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന മൂന്ന് കളികളിലും ഇംഗ്ലണ്ടിനായിരുന്നു വിജയം. കണക്കുകൾ ഇംഗ്ലണ്ടിനൊപ്പം ആണെങ്കിലും ഇന്ത്യ വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലണ്ടിൽ ഇന്ന് ഇറങ്ങുന്നത്.
ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. അലക്‌സ് ഹെയ്ല്‍സ്, ജോണി ബെയര്‍സ്‌റ്റോ, ജേസണ്‍ റോയ്, മോര്‍ഗന്‍ എന്നിവര്‍ ഓസ്‌ട്രേലിയൻ പരമ്പരയിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത് . കൂടാതെ പ്ലങ്കറ്റ്, ജോര്‍ദാന്‍, ആദില്‍ റഷീദ്, മൊയീന്‍ അലി എന്നിവരടങ്ങിയ ബൗളിംഗ് നിരയും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും.
ജൂലൈ 3 ന് മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. പര്യടനത്തില്‍ മൂന്ന് ടി20 യും മൂന്ന് ഏകദിനവും അഞ്ച് ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്.
Post Your Comments