KeralaLatest News

അഭിമന്യുവിന്റെ കൊലപാതകം ; ഒറ്റപ്പെട്ട സംഭവമായി കണ്ട ചിന്താ ജെറോമിന് സോഷ്യൽ മീഡിയയിൽ പൊങ്കാല

കൊച്ചി : എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ കൊലപാതകത്തെ നിസാരവത്‌കരിച്ച ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡിവൈഎഫ്‌ഐ- സിപിഎം വനിതാ നേതാവും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്താ ജെറോമിനെതിരേ കടുത്ത വിമർശനവുമായി സ്വന്തം പാര്‍ട്ടി അംഗങ്ങൾ രംഗത്ത് .

ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

സൗഹൃദങ്ങള്‍ പൂക്കുന്ന കലാലയ പരിസരങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകന്റെ ജീവരക്തം വീഴുന്നത് ഏറെ വേദനാജനകമാണ്. ആയുധങ്ങളുടേതല്ല ആശയങ്ങളുടെ പോരാട്ടമാണ് കലാലയങ്ങളില്‍ ഉണ്ടാകേണ്ടത്. പൊതുവില്‍ കേരളത്തിലെ ക്യാമ്ബസുകളില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. പ്രിയപ്പെട്ട സഹോദരാ…… ഹൃദയം നീറുന്നു……

പോസ്റ്റ് ഇട്ടതോടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ ചിന്തയ്‌ക്കെതിരേ രംഗത്തെത്തിയത്. കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘടനയുടെ പേരു പറയാന്‍ ഭയമാണോയെന്ന് ചിലര്‍ ചോദിക്കുന്നു. മറ്റു ചില പ്രവര്‍ത്തകരാകട്ടെ വോട്ടു ബാങ്കു രാഷ്ട്രീയത്തിനായി സഖാക്കളുടെ ചോരയെ തള്ളിപ്പറയരുതെന്ന് ഉപദേശിക്കുന്നു. പണവും പ്രശസ്‌തിയും ലഭിച്ചപ്പോൾ പാർട്ടിയെ മറന്നെന്ന് മറ്റുചിലർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button