Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Jobs & Vacancies

കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡില്‍ അവസരം

കൊച്ചി നേവല്‍ ഷിപ്പ് റിപ്പയര്‍ യാര്‍ഡിനു കീഴിലുള്ള അപ്രന്റിസ് ട്രെയിനിങ് സ്‌കൂളില്‍ അപ്രന്റിസ്ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. മെഷിനിസ്റ്റ്, ഇന്‍സ്ട്രുമെന്റ്‌മെക്കാനിക്ക്, ഫിറ്റര്‍, റഫ്രിജറേഷന്‍ എസി മെക്കാനിക്ക്, ഇലക്ട്രോപ്ലേറ്റര്‍, വെല്‍ഡര്‍, പെയിന്റര്‍, ഇലക്ട്രീഷ്യന്‍,ഇലക്ട്രോണിക് മെക്കാനിക്ക്, ടേണര്‍, കംപ്യൂട്ടര്‍ ഓപ്പറേഷന്‍ പ്രോഗ്രാമിങ് അസിസ്റ്റന്റ്, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍ എന്നീ ട്രേഡുകളിലാണ് അവസരം.

128 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 121 ഒഴിവുകൾ ഒരു വര്‍ഷത്തെ അപ്രന്റിസ്ഷിപ്പാണ്. ഫൗണ്ടറി മാന്‍, പ്ലംബര്‍ എന്നീ ട്രേഡുകളിൽ രണ്ടുവര്‍ഷത്തെ അപ്രന്റിസ് ഷിപ്പാണ്. 7 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നേരത്തെ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവരോ ഇപ്പോള്‍ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരോ . അപ്രന്റിസ്ഷിപ്പ് ആക്ട് പ്രകാരം ഇപ്പോൾ അപേക്ഷിക്കേണ്ടതില്ല.

എസ്.എസ്.എല്‍.സി., ഐ.ടി.ഐ. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്തുപരീക്ഷയുടെയും വാചാ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 2018 ഒക്ടോബര്‍ 15 മുതൽ പരിശീലനം തുടങ്ങും. താല്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും മറ്റു അനുബന്ധ രേഖകളും “Admiral Superintendent (for Officer-in-Charge, Apprentices Training School), Naval Ship Repair yard, Naval Base, Kochi -682004 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : ജൂലൈ 24

Also read : ദേവസ്വം കോളേജില്‍ വിവിധ തസ്‌തികകളിൽ അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button