Latest NewsKerala

അഭിമന്യു വധക്കേസ്; പ്രതികരണവുമായി എ.കെ. ആന്റണി

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികരണവുമായി മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. കലാലയങ്ങള്‍ ആയുധപുരകളാക്കാന്‍ അനുവദിക്കരുതെന്നും എല്ലാ കുറ്റവാളികളെയും കണ്ടെത്തി തക്ക ശിക്ഷ ഉറപ്പാക്കണമെന്നും കലാലയങ്ങള്‍ ആയുധപുരകളാക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : അഭിമന്യു കൊലപാതകം; മുഖ്യപ്രതി ഉള്‍പ്പെടെയുള്ളവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ക്യാമ്പസ് രാഷ്ട്രീയം വേണം എന്നത് തന്നെയാണ് നിലപാട്. കലാലയ രാഷ്ട്രീയത്തില്‍ അക്രമങ്ങളില്‍ ഒന്നാം സ്ഥാനത്ത് എസ്.എഫ്.ഐയാണ്. എ.ബി.വി.പിയും സമാന സ്വഭാവമുള്ളതാണ്. എന്നാല്‍ ഒരു വിദ്യാര്‍ത്ഥി സംഘടന മതിയൈന്ന നിലപാടാണ് എസ്.എഫ്.ഐ സ്വീകരിക്കുന്നതെന്നും അത് ദോഷകരമാണെന്നും ആന്റണി പറഞ്ഞു. ചില കോളജുകളില്‍ ചില വിദ്യാര്‍ഥി സംഘടനകള്‍ ഏകാധിപത്യ സ്വഭാവം കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button