ദിബ്ബ: ട്രാഫിക് പിഴകൾക്ക് 50ശതമാനം ഇളവ് നൽകി ഫുജൈറ. സായീദ് വർഷം പ്രമാണിച്ചാണ് ഫുജൈറ പോലീസ് ട്രാഫിക് പിഴകൾക്ക് ഇളവ് പ്രഖ്യാപിച്ചത്. ജീവഹാനിയല്ലാത്ത കുറ്റങ്ങൾക്കാകും ഇളവ് ലഭിക്കുക. ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30വരെയാകും ഈ സൗകര്യം ലഭിക്കുക. അതിനാൽ മുൻപ് അടയ്ക്കാതെ വിട്ടുപോയ പഴകളും ഈ സമയം അടയ്ക്കാവുന്നതാണ്. എന്നാൽ ജനങ്ങൾ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.
ALSO READ:ഫുജൈറയിൽ കുട്ടികൾ കാറിനുള്ളിൽ കുടുങ്ങി; പിന്നീട് സംഭവിച്ചത്
Post Your Comments