ഇസ്ലാമബാദ്: 12 ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച പാക്കിസ്ഥാൻ സൈനികകോടതിയുടെ വിധി സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബാജ്വ ശരിവെച്ചു.ഭീകരാക്രമണത്തിൽ 34 പേര് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾക്കാണ് വധശിക്ഷ വിധിച്ചത്. ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധം പുലര്‍ത്തിയ ആറ് പേര്‍ക്ക് തടവുശിക്ഷ നല്കിയ വിധിയും സൈനിക മേധാവി ശരിവെച്ചു.
Read also:പതിനൊന്ന് പേരുടെ ദുരൂഹ മരണം : എല്ലാവരേയും ഞെട്ടിച്ച് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
2014 ഡിസംബറില്‍ പെഷാവറിലെ സൈനിക സ്കൂളിലുണ്ടായ ഭീകരാക്രമണത്തില്‍ കുട്ടികളടക്കം നൂറ്റന്‍പതിലേറെ പേര് മരിച്ചിരുന്നു. 26 സാധാരണക്കാരും എട്ടു സുരക്ഷാ ഭടന്മാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കേസില്‍ പ്രതിയായിരുന്ന ഇഹ്സാന്‍ ഉള്ളയെ വെറുതെ വിട്ടിരുന്നു. കേസിന്റെ വിചാരണ അടച്ചിട്ട കോടതിയിലായിരുന്നു. എന്നാല്‍ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരെ ചുമതലപ്പെടുത്തുന്നത് അനുമതി ലഭിച്ചിരുന്നു.
Post Your Comments