Latest NewsIndia

പതിനൊന്ന് പേരുടെ ദുരൂഹ മരണം : എല്ലാവരേയും ഞെട്ടിച്ച് പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡല്‍ഹി : പതിനൊന്നു പേരില്‍ ആറുപേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇവര്‍ തൂങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനുമുന്‍പ് ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. അതേസമയം, മരിച്ച പതിനൊന്നു പേരുടെയും കണ്ണുകള്‍ ദാനം ചെയ്തു. ഇതിലൂടെ 22 പേര്‍ക്ക് കാഴ്ച ലഭിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഇവരുടെ താല്‍പര്യം കണക്കിലെടുത്താണ് കണ്ണുകള്‍ ദാനം ചെയ്തതെന്ന് കുടുംബസുഹൃത്ത് നവ്‌നീത് ബത്ര പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമായ നാരായണ്‍ ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മകള്‍ പ്രതിഭ (57), ആണ്‍മക്കളായ ഭവ്‌നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്‌നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകള്‍ (ശിവം), പ്രതിഭയുടെ മകള്‍ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്. പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയില്‍ ഇരുമ്പുഗ്രില്ലില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു.

Read also : പതിനൊന്ന് പേരുടെ ദുരൂഹ മരണം : എല്ലാവരേയും ഞെട്ടിച്ച് പോസ്റ്റ്്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

എന്നാല്‍ ദുര്‍മന്ത്രവാദത്തിന്റെ ഇരകളായി ഇവര്‍ ആത്മഹത്യ ചെയ്തതാണെന്ന വാദം ബന്ധുക്കള്‍ നിഷേധിച്ചു. തന്റെ കുടുംബത്തെ ആരോ കൊലപ്പെടുത്തിയതാണ്. എല്ലാ റിപ്പോര്‍ട്ടുകളും ദുര്‍മന്ത്രവാദത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇതു കളവാണ്. കുടുംബത്തില്‍ എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിഞ്ഞിരുന്നത്. ഒരു ‘ബാബ’കളിലും വിശ്വസിച്ചിരുന്നില്ലെന്നും നാരായണ്‍ ദേവിയുടെ മകള്‍ സുജാത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button