പഞ്ചാബ്: കുളിപ്പിക്കുന്നതിനിടെ ആറ് വയസുകാരനെ അമ്മ കുത്തിക്കൊന്നു. പഞ്ചാബിലെ ഭത്തിന്തയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുഴുവൻ കുടുംബവും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ഈ കൊടും ക്രൂരത ഉണ്ടായത്. കൊല്ലപ്പെട്ട ഹാർകിറാത്ത് സിങ് ഒന്നാം ക്ലാസ് വിദ്യാത്ഥിയാണ്. കുളിപ്പിക്കുന്നതിനായി യുവതി കുട്ടിയുമായി ശുചിമുറിയിൽ കയറുകയായിരുന്നു , അൽപ്പ നേരം കഴിഞ്ഞപ്പോൾ കുട്ടി നിലവിളിക്കുന്ന ശബ്ദം വീട്ടുകാർ കേട്ടിരുന്നു. എന്നാൽ കുട്ടി കുളിപ്പിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് അമ്മ അടി കൊടുത്തതാകുമെന്നാണ് വീട്ടുകാർ കരുതിയത്.
ALSO READ: മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്ന് അനക്കമൊന്നും കേൾക്കാത്തതിനെ തുടർന്ന് വീട്ടുകാർ മുറി തുറന്ന് പരിശോദിച്ചപ്പോഴാണ് കുട്ടിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്തു. കൃത്യം നടത്താൻ ഉപയോഗിച്ച കത്തിയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments