മുംബൈ: വിജയ് മല്യയുടെ പിടിച്ചെടുത്ത ആഡംബര ജെറ്റ് സേവന നികുതി വകുപ്പ് വിറ്റു. കിട്ടിയത് പ്രതീക്ഷിച്ചതില്‍ നിന്ന് ഏറെ കുറഞ്ഞ തുകയും. ഏറ്റവും ഉയര്‍ന്ന തുക മുന്നോട്ട് വെച്ച ഫ്‌ളോറിഡ ആസ്ഥാനമായ സ്ഥാപനമാണ് ജെറ്റ് സ്വന്തമാക്കിയത്. 34.8 കോടി രൂപയാണ് ആഡംബര ജെറ്റിന് ലഭിച്ചത്.
സേവന നികുതി ഇനത്തില്‍ 800 കോടി രൂപയുടെ കുടിശികയാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് വരുത്തിയത്. തുടര്‍ന്ന് 2013ല്‍ മല്യയുടെ എ319 ജെറ്റ് കണ്ടുകെട്ടി. ഇത് ലേലം ചെയ്യാന്‍ നേരത്തെ നാല് പ്രാവശ്യം ശ്രമിച്ചെങ്കിലും നടന്നില്ല. 2016 മാര്‍ച്ചിലായിരുന്നു ആദ്യ ശ്രമം. 152 കോടി രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, അന്നു ലേലത്തില്‍ പങ്കെടുക്കാന്‍ തയാറായ ഏകവ്യക്തി മുന്നോട്ടുവച്ചതാകട്ടെ വെറും 1.09 കോടി രൂപയും. ഇതോടെ ലേലം റദ്ദാക്കി. പിന്നീടു നടന്ന മൂന്നു ശ്രമങ്ങളും ലക്ഷ്യം കണ്ടില്ല.
പിടിച്ചെടുത്ത ജെറ്റ് മുംബൈ വിമാനത്താവളത്തിലാണു സൂക്ഷിച്ചിരുന്നത്. സ്ഥലം പാഴാകുന്നത് മൂലം നഷ്ടമുണ്ടാകുന്നു എന്ന് വിമാനത്താവളെ അധികൃതര്‍ വ്യക്തമാക്കുകയും. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും ചെ്തു. തുടര്‍ന്നാണ് ജെറ്റ് വില്‍ക്കാന്‍ സേവന നികുതി വകുപ്പ് നിര്‍ബന്ധിതരായത്.
Post Your Comments